ലഹരി വിരുദ്ധ കാംപയിൻ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും; പദ്ധതി പരിഗണനയിലെന്ന് മുഖ്യമന്ത്രി

മത- സാമുദായിക സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്

Update: 2022-09-30 18:24 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: ലഹരി വിരുദ്ധ കാംപയിൻ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത- സാമുദായിക സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കാംപയിന് സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു.

വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാൻ ഭേദചിന്തയില്ലാതെ എല്ലാവരും ഒരുമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിൽ ആവശ്യമായ കൗൺസിലർമാരെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വസ്‌തുക്കളുടെ വിൽപന വർധിച്ചുവരികയാണ്. ഇതിനെതിരെ കർശന നടപടിയാണ് പൊലീസ് നടത്തിവരുന്നത്. ലഹരിക്കെതിരായ 'യോദ്ധാവ്' ബോധവൽകരണ കാംപയിൻ എല്ലാ ജില്ലകളിലും നടത്തിവരുന്നുണ്ട്. വിദ്യാർഥികൾക്കിടയിലെയും യുവാക്കൾക്കിടയിലെയും ലഹരി ഉപയോഗവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെയാണ് 'യോദ്ധാവ്' പദ്ധതി നടപ്പാക്കുന്നത്.

യുവതലമുറയുടെ വിവിധതരം ലഹരിവസ്തുക്കളുടെ വർധിച്ച ഉപയോഗം സമീപനാളുകളിൽ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. വർധിച്ചുവരുന്ന മദ്യം-മയക്കുമരുന്ന് ഉപയോഗം, വിൽപന, കടത്ത് എന്നിവക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. ലഹരി ഉപയോഗം തടയുന്നതിന് നിയമം നടപ്പാക്കുന്നവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ പൊതുജനങ്ങൾ തയാറാകണം. സമൂഹത്തിലെ ഓരോ പൗരനെയും ലഹരിക്കെതിരെയുള്ള യോദ്ധാക്കളാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'യോദ്ധാവ്' എന്ന പേരിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News