കെ റെയിൽ വിരുദ്ധ സമരം ചങ്ങനാശേരി ആയതുകൊണ്ട് വിമോചനസമരമായി മലപ്പുറത്തായിരുന്നെങ്കിൽ തീവ്രവാദ സമരമായേനെ- കെ.പി നൗഷാദലി

പിപിപി മാതൃകയിൽ നെടുമ്പാശേരി വിമാനത്താവളത്തിനെതിരെ സിപിഎം സമരം ചെയ്തിരുന്നു. അന്ന് തന്റെ നെഞ്ചിലൂടെ മാത്രമേ വിമാനത്താവളം വരൂ എന്ന് പറഞ്ഞയാളാണ് സിപിഎം നേതാവ് എസ്.ശർമ. സിപിഎം എതിർക്കാത്ത ഒരു ചെറിയ വികസന പദ്ധതിപോലും കേരളത്തിലില്ല.

Update: 2022-03-18 13:41 GMT
Advertising

കെ റെയിലിന് സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ സമരം നടന്നത് ചങ്ങനാശേരി ആയതുകൊണ്ടാണ് സിപിഎം വിമോചന സമരമെന്ന് വിളിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെ.പി നൗഷാദലി. അത് കോഴിക്കോടോ മലപ്പുറമോ ആയിരുന്നെങ്കിൽ തീവ്രവാദ ഭീകരവാദ ബന്ധമുള്ള സമരമെന്ന് വിളിക്കുമായിരുന്നു. ഓരോ സ്ഥലങ്ങൾക്കനുസരിച്ച് സമരത്തെ വിളിക്കേണ്ട പേരുകൾ സിപിഎം മാറ്റിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മീഡിയവണിന്റെ ഫസ്റ്റ് ഡിബേറ്റിൽ സംസാരിക്കുകയായിരുന്ന നൗഷാദലി.

ഇന്നുവരെ ചെയ്ത എല്ലാ സമരത്തെയും സിപിഎം നിർലജ്ജം തള്ളിപ്പറയുകയാണ്. വാതക ബോംബിനെതിരെ എന്ന പേരിൽ ഗെയിലിനെതിരെ പി.രാജീവിന്റെ നേതൃത്വത്തിൽ നടത്തിയവരാണ് സമരം. ട്രാക്ടറിനെതിരെ, കമ്പ്യൂട്ടറിനെതിരെ, പ്ലസ്ടുവിനെതിരെ എല്ലാം സമരം ചെയ്തവരാണ് സിപിഎമ്മുകാരെന്നും അദ്ദേഹം പറഞ്ഞു.

പിപിപി മാതൃകയിൽ നെടുമ്പാശേരി വിമാനത്താവളത്തിനെതിരെ സിപിഎം സമരം ചെയ്തിരുന്നു. അന്ന് തന്റെ നെഞ്ചിലൂടെ മാത്രമേ വിമാനത്താവളം വരൂ എന്ന് പറഞ്ഞയാളാണ് സിപിഎം നേതാവ് എസ്.ശർമ. സിപിഎം എതിർക്കാത്ത ഒരു ചെറിയ വികസന പദ്ധതിപോലും കേരളത്തിലില്ല. ഇപ്പോഴും സിപിഎമ്മിന്റെ സമരം മൂലം പേരാമ്പ്രയിലും മാടായിയിലും കുമരംപത്തൂരും പല സ്ഥാപനങ്ങളും പൂട്ടിക്കൊണ്ടിരിക്കുകയാണ്. അധികാരലഹരിയിൽ എന്തൊക്കെയോ ചെയ്തുകൂട്ടുകയാണ്. ഇത് കേരളത്തിലും സിപിഎമ്മിനെ നാമാവശേഷമാക്കുമെന്നും നൗഷാദലി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News