തീവ്രവാദത്തിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ കേരളം സിറിയയാകുമെന്ന് എ.പി അബ്ദുല്ലക്കുട്ടി

ന്യൂനപക്ഷമോര്‍ച്ച സംഘടിപ്പിച്ച തീവ്രവാദ വിരുദ്ധ ക്യാമ്പയിന്‍ 'ഹോം ശാന്തി' തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമ്പോഴാണ് അബ്ദുല്ലക്കുട്ടിയുടെ പ്രസ്താവന.

Update: 2021-07-28 11:47 GMT
Advertising

തീവ്രവാദത്തിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ കേരളം സിറിയയാകുമെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി. ന്യൂനപക്ഷമോര്‍ച്ച സംഘടിപ്പിച്ച തീവ്രവാദ വിരുദ്ധ ക്യാമ്പയിന്‍ 'ഹോം ശാന്തി' തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമ്പോഴാണ് അബ്ദുല്ലക്കുട്ടിയുടെ പ്രസ്താവന. മലയാളിയായ ഫയാസ് കശ്മീരില്‍ വെടിയേറ്റുമരിച്ചപ്പോള്‍ മകനെക്കാള്‍ വലുതാണ് രാജ്യം എന്നാണ് മാതാവ് സഫിയ പറഞ്ഞത്. അവരുടെ രാജ്യസ്‌നേഹം പോലും മതപ്രമാണിമാര്‍ക്കില്ലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

അബ്ദുല്ലക്കുട്ടിയുടെ വാക്കുകള്‍:

ആഗോള തീവ്രവാദത്തിന് കേരളത്തിൽ നിന്ന് റിക്രൂട്ട്മെൻറ് നടക്കുന്നുവെന്ന മുൻ ഡിജിപിയുടെ വെളിപ്പെടുത്തലും അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചാൽ അതിൻ്റെ പ്രതിഫലനം കേരളത്തിൽ ഉണ്ടാവുമെന്ന സ്റ്റേറ്റ്മാൻ റിപ്പോർട്ടും ഭീതിപ്പെടുത്തുന്നതാണ്. കാശ്മീരിൽ ഇന്ത്യൻ സൈന്യത്തോട് യുദ്ധം ചെയ്ത് കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഫയാസ് കൊല്ലപ്പെട്ടപ്പോൾ ഉമ്മ സഫിയ "നമ്മക്ക് മോനേക്കാൾ വലുതാണ് രാജ്യം" എന്നാണ് പറഞ്ഞത്. ഇതാണ് നാം മാതൃകയാക്കേണ്ടത്. ആ ഉമ്മയ്ക്കുള്ള ദേശസ്നേഹം മതപ്രമാണിമാർക്കില്ല. കാശ്മീരിൽ നിന്നും തീവ്രവാദത്തെ ഏതാണ്ട് തുടച്ചുനീക്കാൻ നരേന്ദ്രമോദി സർക്കാരിന് സാധിച്ചു. അബ്ദുൾ നാസർ മദനിയേയും സക്കീർ നായിക്കിനെയും പോലെയുള്ളവരാണ് രാജ്യത്ത് തീവ്രവാദം വളർത്തിയത്. തീവ്രവാദം ദേശവിരുദ്ധവും മതവിരുദ്ധവുമാണെന്ന് യുവാക്കളെ പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്. ജിഹാദിന്റെ പേരിൽ ആയുധമേന്തി മറ്റുള്ളവരുടെ ജീവൻ അപഹരിക്കുന്നതും, അവരുടെ സ്വൈര്യജീവിതം കെടുത്തുന്നതും മനുഷ്യത്വരഹിതമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News