അരിക്കൊമ്പൻ കേരളത്തിന് 15 കിലോമീറ്റർ അകലെ; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്
അരിക്കൊമ്പനെ നിരീക്ഷിക്കുന്ന ആന്റിന തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷന് കൈമാറും
Update: 2023-06-11 11:49 GMT
തിരുവനന്തപുരം: കന്യകുമാരി വനാതിർത്തിയിൽ തുറന്നുവിട്ട അരിക്കൊമ്പൻ കേരള അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ അകലെയെന്ന് വനംവകുപ്പ്. അരിക്കൊമ്പന്റെ നിരീക്ഷണം കേരള വനംവകുപ്പും ശക്തമാക്കിയിട്ടുണ്ട്. അരിക്കൊമ്പനെ നിരീക്ഷിക്കുന്ന ആന്റിന തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷന് കൈമാറും.
നിരീക്ഷണത്തിനുള്ള ആന്റിന പെരിയാൽ വൈൽഡ് ലൈഫ് ഡിവിഷന്റെ കൈയിലാണ് ഉള്ളത്. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. പക്ഷേ നിരീക്ഷണം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.