ശബരീനാഥൻറെ അറസ്റ്റ്; അടിയന്തരപ്രമേയമായി സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

കെ.എസ് ശബരീനാഥൻ ഇന്ന് വലിയതുറ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകും

Update: 2022-07-20 01:20 GMT
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന്‍റെ പേരില്‍ മുന്‍ എം.എല്‍.എ ശബരീനാഥനെ അറസ്റ്റ് ചെയ്തത് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും.  അടിയന്തരപ്രമേയമായി കൊണ്ടുവരാനാണ് പ്രതിപക്ഷ തീരുമാനം. സര്‍ക്കാരിന്‍റെ പ്രതികാര നടപടിയുടെ ഭാഗമാണ് അറസ്റ്റെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. കുരങ്ങ് വസൂരിയുമായി ബന്ധപ്പെട്ട അടിയന്തര ചോദ്യവും സഭയില്‍ ഇന്നുണ്ടാകും.

അതേസമയം, മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ അതിക്രമക്കേസില്‍ ചോദ്യം ചെയ്യലിനായി കെ.എസ് ശബരീനാഥന്‍ ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും. ഇന്നലെ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയപ്പോഴാണ് ശബരിനാഥനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചു. 

ശബരിനാഥനൊപ്പം യൂത്ത് കോൺഗ്രസിന്‍റെ മറ്റ് സംസ്ഥാന നേതാക്കളേയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഷാഫി പറമ്പിൽ എം.എൽ.എയുടെ മൊഴിയെടുക്കാനും നീക്കമുണ്ട്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News