തിരുവല്ലയില്‍ സിപിഎം ഓഫീസ് സെക്രട്ടറിയെ മഹിളാ അസോ. നേതാവ് ജാതി അധിക്ഷേപം നടത്തിയതായി പരാതി
മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്‍റ് ഹൈമ എസ് പിള്ള അധിക്ഷേപിച്ചെന്നാണ് പരാതി
Update: 2025-03-28 05:52 GMT


പത്തനംതിട്ട: തിരുവല്ല സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിക്ക് ജാതി അധിക്ഷേപം നേരിട്ടതായി പരാതി.ഓഫീസ് സെക്രട്ടറിയും ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ രമ്യ ബാലനാണ് മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്‍റ് ഹൈമ എസ് പിള്ളയിൽ നിന്ന് അധിക്ഷേപം നേരിട്ടത്.
മഹിളാ അസോസിയേഷന്‍റെ യോഗത്തിന് ശേഷം നടന്ന തര്‍ക്കത്തിലാണ് ജാതിപരമായി അധിക്ഷേപം നടത്തിയത്. പാർട്ടി ഘടകത്തിൽ പരാതി നൽകി എഴ് ദിവസമായിട്ടും നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. വിഷയത്തിൽ പട്ടികജാതി ക്ഷേമ സമിതിയും പരാതി നൽകിയിട്ടുണ്ട്.