മഹാരാജാസ് സംഘർഷത്തില്‍ കൂടുതല്‍ അറസ്റ്റിലേക്ക്; ജനറൽ ആശുപത്രി അതിക്രമത്തിൽ പ്രതികള്‍ക്കെതിരെ നടപടി ഉടന്‍
സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മഹാരാജാസ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ സംഘർഷത്തിന് പിന്നാലെ ജനറൽ ആശുപത്രിയിലുണ്ടായ അതിക്രമത്തിൽ പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകും. ഡോക്ടറുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനടക്കം ആശുപത്രി സംരക്ഷണ നിയമം പ്രകാരമാണ് എസ്.എഫ്.ഐ പ്രവർത്തകർ അടക്കമുള്ള 35ഓളം പേർക്കെതിരെ സെൻട്രൽ പൊലീസ് കേസെടുത്തത്.
ഫ്രറ്റേണിറ്റി പ്രവർത്തകനായ ബിലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയായിരുന്നു അതിക്രമം. എസ്.എഫ്.ഐ പ്രവർത്തകൻ നാസറിന് കുത്തേറ്റ കേസിൽ ചികിത്സയിൽ കഴിയുന്ന കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകരുടെ അറസ്റ്റും ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാലിനെ ആക്രമിച്ച കേസിലെ പ്രതികളുടെ അറസ്റ്റും വൈകാതെ ഉണ്ടാകും.
സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മഹാരാജാസ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
Summary: After the violence in Ernakulam Maharaja's College, the accused in the violence in the General Hospital will be arrested soon.