നിരീശ്വരവാദികൾ ക്രൈസ്തവ പെൺകുട്ടികളെ സ്വാധീനിക്കുന്നു: തൃശൂർ അതിരൂപത
'നിരീശ്വരവാദ ഗ്രൂപ്പുകൾക്ക് സംസ്ഥാനം മുഴുവനും നെറ്റ്‌വർക്ക് ഉണ്ട്'
തൃശൂർ: നിരീശ്വരവാദികൾ ക്രൈസ്തവ പെൺകുട്ടികളെ സ്വാധീനിക്കുന്നു എന്ന് തൃശൂർ അതിരൂപത ആൻഡ്ര്യൂസ് താഴത്ത്. നിരീശ്വരവാദികൾ ക്രിസ്ത്യൻ പെൺകുട്ടികളെ സഭയിൽ നിന്ന് അകറ്റുന്നു. നിരീശ്വരവാദ ഗ്രൂപ്പുകൾക്ക് സംസ്ഥാനം മുഴുവനും നെറ്റ്‌വർക്ക് ഉണ്ട്. ഒരു സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനാണ് നിരീശ്വരവാദി പദ്ധതികളെക്കുറിച്ച് തന്നോട് പറഞ്ഞതെന്നും ആൻഡ്ര്യൂസ് താഴത്ത് പറഞ്ഞു.
കുടുംബങ്ങളെയാണ് നിരീശ്വരവാദികൾ ലക്ഷ്യമിടുന്നത്. തൃശൂർ രൂപതയിലെ കുറേയേറെ പെൺകുട്ടികൾ ഈ ശൃംഖലയിൽ പെട്ടിട്ടുണ്ട്. പള്ളിയിലേക്ക് പോകുന്ന പെൺകുട്ടികൾ എത്തുന്നത് ഇത്തരം ഗ്രൂപ്പുകളിലാണ്. താൻ മെത്രാനായ ശേഷം തൃശൂരിലെ വിശ്വാസികളിൽ 50,000ത്തോളം പേർ കുറഞ്ഞന്നും അദ്ദേഹം പറഞ്ഞു.
35 വയസ്സ് കഴിഞ്ഞ യുവാക്കൾ വിവാഹം കഴിക്കാനാകാതെ നിൽക്കുന്നു. മക്കളില്ലാത്ത ദമ്പതികളുടെയും വിവാഹമോചനം തേടുന്നവരുടെയും എണ്ണം വൻതോതിൽ വർധിച്ചു. സഭയെ നശിപ്പിക്കാൻ ശത്രുക്കൾ കുടുംബത്തെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.