കളമശ്ശേരിയിൽ അപ്പാർട്ട്മെന്‍റില്‍ കയറി കോളേജ് വിദ്യാർഥികളുടെ ആക്രമണം; ദൃശ്യങ്ങള്‍ പുറത്ത്
ആക്രമണത്തിൽ 5 പേർക്ക് പരിക്കേറ്റിരുന്നു
Update: 2025-01-14 01:52 GMT
കൊച്ചി: കളമശ്ശേരിയിൽ അപ്പാർട്ട്മെന്‍റില്‍ കയറി കോളേജ് വിദ്യാർഥികൾ ആക്രമണം നടത്തുന്നതിന്‍റെ സി സിടിവി ദൃശ്യങ്ങൾ പുറത്ത് . കമ്പി വടിയും മാരകായുധങ്ങളുമായിട്ടായിരുന്നു ആക്രമണം . ആക്രമണത്തിൽ 5 പേർക്ക് പരിക്കേറ്റിരുന്നു. നാല് പേർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
മംഗലാപുരം കോളജിലെ വിദ്യാര്‍ഥികളാണ് അക്രമികള്‍. ഇന്‍റേണ്‍ഷിപ്പിന്‍റെ ഭാഗമായിട്ടാണ് കൊച്ചിയിലെത്തിയത്. കഴിഞ്ഞ ദിവസം പെണ്‍സുഹൃത്തിനെച്ചൊല്ലി രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ആക്രമണം.