തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി പിടിയില്‍

പ്രതിയുടെ ഭാര്യ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലാണ്

Update: 2023-02-25 14:00 GMT
Editor : ijas | By : Web Desk
Advertising

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പതിനാറുകാരിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ബോംബൈ ഷമീറിനെ പൊലീസ് പിടികൂടി.

ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ സഹോദരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇവര്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ആക്രമത്തിനിരയായ പെണ്‍കുട്ടി. 16ക്കാരിയായ പെണ്‍കുട്ടിയെ പ്രതിയായ ഷമീര്‍ ഭീഷണിപ്പെടുത്തി ഓട്ടോയില്‍ കയറ്റുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ ഭാര്യ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെ വെച്ചാണ് പ്രതിയെ പിടികൂടിയത്.

Full View

തിരുവനന്തപുരം നഗരത്തില്‍ അടുത്തിടെ നിരവധി പെണ്‍കുട്ടികളാണ് ആക്രമണത്തിനിരയായത്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് പൊലീസ് കമ്മീഷണര്‍ ഉറപ്പുനല്‍കിയിരിക്കെയാണ് പുതിയ ആക്രമണ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News