'കേസ് എടുക്ക്,ഞാൻ നിങ്ങളെ കാത്തിരിപ്പാണ്'; ബുള്ളി ഭായി ആപ്പിനെതിരെ പോസ്റ്റ് ഷെയർ ചെയ്തതിന് കേസെടുത്തതിൽ വിമർശനവുമായി വിദ്യാർഥി നേതാവ്

കണ്ണൂർ ശ്രീകണ്ഠാപുരത്ത് ഇപി ജാവിദിനെതിരെ ഐപിസി 153 വകുപ്പ് പ്രകാരമാണ് പൊലീസ് കേസടുത്തത്

Update: 2022-01-12 12:44 GMT
Editor : Dibin Gopan | By : Web Desk
Advertising

ബുള്ളി ഭായി ആപ്പിനെതിരെ വാട്സആപ്പിൽ പോസ്റ്റ് ഷെയർ ചെയ്തയാൾക്കെതിരെ കേസെടുത്ത കേരള പൊലീസ് നടപടിക്കെതിരെ വിമർശനവുമായി വിദ്യാർഥി നേതാവ് ആയിശ റെന്ന. കണ്ണൂർ ശ്രീകണ്ഠാപുരത്ത് ഇപി ജാവിദിനെതിരെ ഐപിസി 153 വകുപ്പ് പ്രകാരമാണ് പൊലീസ് കേസടുത്തത്. ബുള്ളി ഭായി ആപ്പിനെതിരെ ലാലി പിഎം എന്ന അഭിനേത്രി ഫേസ്ബുക്കിലിട്ട പോസ്റ്റ് ജാവീദ് നാട്ടിലെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നു. നിരവധി പേർ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പങ്കിട്ടെങ്കിലും ഒരാൾക്കെതിരെ മാത്രമാണ് പൊലീസ് കേസെടുത്തത്.

'മുസ്ലിം സ്ത്രീകളുടെ ഗതികേടാണ് ഗതികേട്, അവരുടെ വസ്ത്ര ധാരണയെ പറ്റി തിയറികളുണ്ടാക്കാം, ആപ്പുണ്ടാക്കി അവരുടെ ഫോട്ടോ നെറ്റിൽ നിന്ന് തപ്പിയെടുത്ത് വിൽപ്പനയ്ക്ക് എന്നു പറഞ്ഞ് അപ്പ്ലോഡ് ചെയ്യാം, ആരും ചോദിക്കാൻ വരില്ല, ആരെങ്കിലും ഒന്ന് പ്രതികരിച്ചാൽ അതൊന്ന് വാർത്തയാക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല,' എന്നിങ്ങനെയായിരുന്നു ലാലി പിഎം ഫേസ്ബുക്കിൽ കുറിച്ചിരുന്നത്.

ഈ പോസ്റ്റാണ് ജാവീദ് ശ്രീകണ്ഠാപുരത്തെ പ്രാദേശിക ഗ്രൂപ്പിൽ ഷെയർ ചെയ്തത്. ഇത് സമൂഹത്തിൽ കലാപമുണ്ടാക്കാനുള്ള ശ്രമമായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ, ഇതിൽ വിമർശനവുമായാണ് വിദ്യാർഥി നേതാവ് ആയിശ റെന്ന രംഗത്തെത്തിയത്. ലാലി പിഎമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം പങ്കുവെച്ചാണ് റെന്നയുടെ വിമർശനം. പിണറായി പൊലീസിനോട് കേസ് എടുക്കാനും ഞാൻ നിങ്ങളെ കാത്തിരിക്കുകയാണെന്നുമാണ് ഫേസ്ബുക്ക് കുറിപ്പ്.

ആയിശ റെന്നയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഞാൻ മനസ്സിലാക്കിയിടത്തോളം ഈ പോസ്റ്റ് whats app ൽ Share ചെയ്തതിനാണ് കേരള പോലീസ് കേസ് എടുത്തിരിക്കുന്നത്.

ഞാനിതാ ഇതിവിടെ Facebook ൽ share ചെയ്തതിനു പുറമെ whats app ൽ share ചെയ്തതിന്റെ screen shot താഴെ ചേർക്കുന്നു.

പിണറായി പോലീസിനോടാണ് കേസ് എടുക്ക്. ഞാനിവിടെ കുപ്പായം മാറ്റി നിങ്ങളെ കാത്തിരിപ്പാണ്.

Full View

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News