കാലഭേദമില്ലാതെ തലമുറകൾ ഏറ്റെടുത്ത ശബ്ദം-വി.ഡി സതീശൻ

'പാട്ടിന്റെ ഋതുഭേദങ്ങൾ സമ്മാനിച്ച് എന്നും നിലനില്‍ക്കുന്ന ഓർമകളായി പി. ജയചന്ദ്രൻ മടങ്ങുകയാണ്.'

Update: 2025-01-09 15:36 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: ഗായകൻ പി. ജയചന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കാലഭേദമില്ലാതെ തലമുറകൾ ഏറ്റെടുത്ത ശബ്ദമായിരുന്നു ജയചന്ദ്രന്റേതെന്ന് അദ്ദേഹം അനുസ്മരിച്ചു.

മലയാളി വീണ്ടും വീണ്ടും കേൾക്കണമെന്ന് തോന്നുന്ന അപൂർവ ശബ്ദങ്ങളിൽ ഒന്ന്. കാലഭേദമില്ലാതെ തലമുറകൾ ഏറ്റെടുത്ത ശബ്ദം. പ്രായമേ നിങ്ങൾക്ക് തളർത്താനാകില്ലെന്ന വാശിയോടെ വീണ്ടും വീണ്ടും മുഴങ്ങിയ ശബ്ദം. പാട്ടിന്റെ ഋതുഭേദങ്ങൾ സമ്മാനിച്ച് എന്നും നിലനില്‍ക്കുന്ന ഓർമകളായി പി. ജയചന്ദ്രൻ മടങ്ങുകയാണെന്ന് സോഷ്യൽ മീഡിയയിൽ വി.ഡി സതീശൻ കുറിപ്പു.

വൈകീട്ട് എട്ടോടെയായിരുന്നു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ജയചന്ദ്രന്റെ അന്ത്യം. അർബുദരോഗം ബാധിച്ചു ചികിത്സയിലായിരുന്നു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News