'പട്ടാളത്തെ തച്ചുതകർത്ത്, ബാബരി പള്ളി പൊളിച്ചവർ ഞങ്ങൾ'; പ്രകോപന മുദ്രാവാക്യവുമായി ബജ്‌റംഗ്ദൾ റാലി

കൈരാതി കിരാത ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച റാലി ഇരിട്ടി നഗരം ചുറ്റി പയഞ്ചേരി മുക്കിൻ സമാപിച്ചു

Update: 2022-12-20 08:24 GMT
Editor : abs | By : Web Desk
Advertising

കണ്ണൂർ: സൈന്യത്തെ അപമാനിച്ചും വർഗീയ വിദ്വേഷം വമിക്കുന്ന മുദ്രാവാക്യങ്ങൾ വിളിച്ചും ബജ്‌റംഗ്ദളിന്റെ ശൗര്യറാലി. ബജ്‌റംഗ്ദൾ ഇരിട്ടി, മട്ടന്നൂർ പ്രഖണ്ഡുകളുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ നടത്തിയ ശൗര്യറാലിയിലാണ് പ്രകോപന മുദ്രാവാക്യങ്ങൾ ഉയർന്നത്. പൊലീസ് സുരക്ഷയിലായിരുന്നു റാലി. 

'ജയ് ജയ് ശൗര്യറാലി, ജയ് ജയ് ഭാരത് മാതാ, അയോധ്യയുടെ തെരുവീഥികളിൽ, തൊണ്ണൂറ്റിരണ്ട് കാലത്ത്, പട്ടാളത്തെ തച്ചുതകർത്ത്, ബാബർ പള്ളി പൊളിച്ചവർ ഞങ്ങൾ, ജയ് ജയ് ബജ്‌റംഗി, ബജ്‌റംഗിയുടെ ശൗര്യ റാലിയെ, തടഞ്ഞു നിർത്താൻ ആരുണ്ടിവിടെ, എന്നാലക്കളി കാണട്ടേ...' എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം.

ഹിന്ദുത്വത്തിന് നേരെ വന്നാൽ, അരിഞ്ഞു തള്ളും പട്ടികളേ എന്നു വിളിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. കൈരാതി കിരാത ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച റാലി ഇരിട്ടി നഗരം ചുറ്റി പയഞ്ചേരി മുക്കിൻ സമാപിച്ചു. ബജറംഗ്ദൾ ജില്ലാ സംയോജക് സന്തോഷ് കാക്കയങ്ങാട്, ഇരിട്ടി പ്രഖണ്ഡ് സെക്രട്ടറി സുനിൽ പുന്നാട്, സേവാ പ്രമുഖ് ഷിജു കാർക്കോട്, മട്ടന്നൂർ പ്രഖണ്ഡ് സെക്രട്ടറി ഉണ്ണി മോച്ചേരി, സേവാ പ്രമുഖ് സുരേഷ് ചാവശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി. 



Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News