വ്യാജ അഭിഭാഷകൻ മനു ജി രാജന്റെ എൻറോൾമെന്റ് റദ്ദാക്കാൻ ബാർ കൗൺസിൽ തീരുമാനം
ബിഹാറിലെ മഗധ് യൂണിവേഴ്‌സിറ്റിയുടെ പേരിലാണ് മനു രാജൻ വ്യാജ രേഖ ഹാജരാക്കിയത്.
Update: 2024-03-17 15:01 GMT
കൊച്ചി: വ്യജ അഭിഭാഷകൻ മനു ജി രാജന്റെ എൻറോൾമെന്റ് റദ്ദാക്കാൻ ബാർകൗൺസിൽ തീരുമാനം. മനു ജി രാജിനെതിരെ നേരത്തെ സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. ബിഹാറിലെ മഗധ് യൂണിവേഴ്‌സിറ്റിയുടെ പേരിലാണ് വ്യാജ രേഖ ഹാജരാക്കിയത്.
മനു ജി രാജൻ ബിരുദം നേടിയിട്ടില്ലെന്ന് സർവകലാശാല അറിയിച്ചിരുന്നു. 2013ൽ വ്യാജ രേഖ നൽകി എൻറോൾ ചെയ്യുകയായിരുന്നു. മാറാനെല്ലൂർ സ്വദേശി സച്ചിൻ ആണ് ബാർ കൗൺസിലിനും പൊലീസിനും പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മനു ജി രാജൻ ബിരുദം നേടിയിട്ടില്ലെന്ന് സർവകലാശാല അറിയിച്ചു. ഇതോടെയാണ് എൻറോൾമെന്റ് റദ്ദാക്കാൻ ബാർ കൗൺസിൽ തീരുമാനിച്ചത്.