കലോത്സവം ഫോട്ടോഫിനിഷിലേക്ക്; ഇഞ്ചോടിഞ്ച് തൃശൂരും പാലക്കാടും
ഇനി വരാനുള്ളത് ഒരു മത്സരത്തിന്റെ ഫലം മാത്രം
Update: 2025-01-08 11:49 GMT
തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം അവസാനാന മണിക്കൂറിലേക്ക്. ഇഞ്ചോടിഞ്ഞ് പോരാട്ടത്തിൽ മൂന്ന് പോയിന്റുകളുമായി തൃശൂരാണ് മുന്നിൽ. 1005 പോയിന്റുകളാണ് ജില്ല ഇതുവരെ നേടിയത്. 1002 പോയിന്റുകളുമായി പാലക്കാട് തൊട്ടുപിന്നിലുണ്ട് . 998 പോയിന്റുമായി കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കണ്ണൂർ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ഇനി ഒരു മത്സരത്തിൻറെ ഫലം മാത്രമാണ് പ്രഖ്യാപിക്കാനുള്ളത്.
വേദിയിൽ പുരോഗമിക്കുന്നത് അവസാന മത്സര ഇനമായ ഹയർ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് സ്‌കിറ്റാണ്. ഇനി ഒരു ടീമിന്റെ മത്സരം മാത്രം ബാക്കി ശേഷിക്കെ ജയിച്ച ജില്ല ഏതെന്ന് പ്രഖ്യാപിക്കുക ഫോട്ടോഫിനിഷിലൂടെയായിരിക്കും.
വാർത്ത കാണാം-