പെരിയ ഇരട്ടക്കൊല; സിപിഎം നേതാക്കളുടെ ശിക്ഷാവിധി സ്റ്റേ ചെയ്ത നടപടിയിൽ ആശങ്കയുണ്ടെന്ന് ശരത് ലാലിന്‍റെ പിതാവ്
സർക്കാർ സംവിധാനം പ്രതികളുടെ കൂടെയാണ്
Update: 2025-01-08 07:05 GMT
കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസിൽ സിപിഎം നേതാക്കളുടെ ശിക്ഷാവിധി സ്റ്റേ ചെയ്ത നടപടിയിൽ ആശങ്കയുണ്ടെന്ന് കൊല്ലപ്പെട്ട ശരത് ലാലിൻ്റെ അച്ഛൻ സത്യനാരായണൻ . സർക്കാർ സംവിധാനം പ്രതികളുടെ കൂടെയാണ്. സാക്ഷികളെ അപായപ്പെടുത്തുമോ എന്നും ആശങ്ക ഉണ്ട്.. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ അടക്കമുള്ള സിപിഎം നേതാക്കളുടെ അഞ്ച് വർഷം കഠിന തടവ് ശിക്ഷയാണ് ഹൈക്കോടതി ഇന്ന് മരവിപ്പിച്ചത്. കെ.മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്കരന്‍ എന്നിവരുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്. സിബിഐ പ്രതി ചേര്‍ത്തവരുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്.