അന്തിമഹാകാളൻകാവ് വേലയ്ക്കെതിരെ വിദ്വേഷ പരാമർശം; ബിജെപി മണ്ഡലം പ്രസിഡന്‍റ് അറസ്റ്റിൽ
മംഗലംകുന്ന് വി. ഗിരീഷിനെയാണ് ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തത്
Update: 2025-03-25 11:08 GMT


തൃശൂർ: അന്തിമഹാകാളൻകാവ് വേലയ്ക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി പുലാക്കോട് മണ്ഡലം പ്രസിഡന്‍റ് അറസ്റ്റിൽ. പങ്ങാരപ്പിള്ളി മംഗലംകുന്ന് വി. ഗിരീഷിനെയാണ് ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തത്.പങ്ങാരപ്പിള്ളി സ്വദേശി സുനിൽ, വേല കോ-ഓർഡിനേഷൻ കമ്മറ്റി ഭാരവാഹികൾ എന്നിവർ നൽകിയ പരാതിയിലാണ് നടപടി.
വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു വ്യാജപേരില്‍ വേലക്കും വെടിക്കെട്ടിനുമെതിരെ വിദ്വേഷമുണ്ടാക്കുന്ന സന്ദേശം ഗിരീഷ് അയച്ചത്. ഇതിന് പിന്നാലെ വേലക്കമ്മിറ്റിക്കാരടക്കം പരാതി നല്‍കുകയായിരുന്നു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ബിജെപി പുലാക്കോട് മണ്ഡലം പ്രസിഡന്‍റ് വി. ഗിരീഷാണെന്ന് കണ്ടെത്തിയത്.തുടര്‍ന്ന് ചേലക്കര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.