BJP സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് കെ. സുരേന്ദ്രൻ തുടരും
സംസ്ഥാന കമ്മിറ്റിയിൽ അടിമുടി അഴിച്ചുപണിയുണ്ടാകും
Update: 2024-10-11 04:57 GMT
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് കെ. സുരേന്ദ്രൻ തുടരും. തദ്ദേശ തെരഞ്ഞെടുപ്പ് വരെ പ്രസിഡന്റ് സ്ഥാനത്ത് മാറ്റം വേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. അതേസമയം സംസ്ഥാന കമ്മിറ്റിയിൽ അടിമുടി അഴിച്ചുപണിയുണ്ടാകും.
സംസ്ഥാന വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവർക്ക് മാറ്റമുണ്ടാകും. ജില്ലാ പ്രസിഡന്റുമാരെയും മാറ്റാനാണ് തീരുമാനം. ഈ വർഷം ഡിസംബറിൽ സംഘടനാ തെരഞ്ഞെടുപ്പ് നടക്കും. കൊച്ചിയിൽ ചേർന്ന ആർഎസ്എസ്- ബിജെപി സംയുക്ത യോഗത്തിൽ ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.