31ന് സ്വകാര്യ ബസ് സമരം; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം
അതിദരിദ്ര വിദ്യാർഥികൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയത് യാതൊരു കൂടിയാലോചനയും നടത്താതെയാണെന്ന് ബസ് ഉടമകൾ ആരോപിച്ചു.
Update: 2023-10-25 10:28 GMT
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 31ന് സ്വകാര്യ ബസുകൾ പണിമുടക്കും. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും ബസുടമ സംയുക്ത സമിതി ചെയർമാൻ ലോറൻസ് ബാബു അറിയിച്ചു.
സർക്കാർ സ്വകാര്യ ബസ് വ്യവസായത്തെ ഉൻമൂലനം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് ലോറൻസ് ബാബു ആരോപിച്ചു. സർക്കാർ ഒന്നും ചെവിക്കൊള്ളുന്നില്ല. 30,000 ബസുകൾ ഉണ്ടായിരുന്നത് 6000 ആയി ചുരുങ്ങി. വിദ്യാർഥി കൺസഷൻ കാലോചിതമായി പരിഷ്‌കരിക്കണം. അതിദരിദ്ര വിദ്യാർഥികൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയത് ബസ് ഉടമകളുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ്. സർക്കാർ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.