ബഷീറിന് കാലിക്കറ്റിന്റെ ഡി ലിറ്റ്; വർഗീയമാക്കാനുള്ള ശ്രമം നടന്നു- വെളിപ്പെടുത്തൽ

1987ലെ ഒരു സെനറ്റ് യോഗത്തിലാണ് ബഷീറിന് ഡി ലിറ്റ് ആവശ്യപ്പെട്ട് അനൗദ്യോഗിക പ്രമേയം അവതരിപ്പിക്കപ്പെട്ടത്

Update: 2022-10-28 05:55 GMT
Editor : abs | By : Web Desk
Advertising

വൈക്കം മുഹമ്മദ് ബഷീറിന് ഡി ലിറ്റ് നൽകാൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തെ വർഗീയമാക്കാൻ ശ്രമം നടന്നെന്ന് വെളിപ്പെടുത്തൽ. വിശ്വമാനവികത ഉയർത്തിപ്പിടിച്ച ബഷീറിനെ ജാതിയും മതവും പറഞ്ഞ് അനർഹനും അയോഗ്യനുമാക്കുന്ന മട്ടിലായിരുന്നു സെനറ്റിലെ ചർച്ചയെന്ന് പ്രമേയം അവതരിപ്പിച്ച ഇ.പി മോയിൻകുട്ടി ആരോപിച്ചു. 1984-92 കാലയളവിൽ കാലിക്കറ്റിൽ രജിസ്റ്റേഡ് ബിരുദധാരികളെ പ്രതിനിധീകരിക്കുന്ന സെനറ്റ് അംഗമായിരുന്നു ഇദ്ദേഹം.

ഡി ലിറ്റ് വിവാദങ്ങളുമായി ബന്ധപ്പെട്ട് മാധ്യമം പത്രത്തിലെഴുതിയ ലേഖനത്തിലാണ് മോയിൻകുട്ടി അന്നത്തെ ചർച്ചകൾ വെളിപ്പെടുത്തിയത്. 1987ലെ ഒരു സെനറ്റ് യോഗത്തിലാണ് ബഷീറിന് ഡി ലിറ്റ് ആവശ്യപ്പെട്ട് താൻ അനൗദ്യോഗിക പ്രമേയം കൊണ്ടുവന്നത്. എഴുത്തുകാരനായ വൈസ് ചാൻസലർ ടിഎൻ ജയചന്ദ്രന്റെ താത്പര്യപ്രകാരമാണ് പ്രമേയത്തിന് അവതരാണാനുമതി ലഭിച്ചത്. എന്നാൽ എട്ടു മിനിറ്റുള്ള പ്രമേയാവതരണത്തിന് ശേഷം നടന്ന ചർച്ച ജാതിയും മതവും പറഞ്ഞുള്ളതായിരുന്നു.

'എഴുത്തിലും ചിന്തയിലും എന്നും വിശ്വമാനവികത ഉയർത്തിപ്പിടിച്ച ബഷീറിനെ ജാതിയും മതവും പറഞ്ഞ് അനർഹനും അയോഗ്യനുമാക്കുന്ന മട്ടിലായിരുന്നു ചർച്ചയുടെ മുന്നോട്ടുപോക്ക്. അങ്ങനെയെങ്കിൽ എം.ടി. വാസുദേവൻ നായർക്കും ഡോ. എൻ.വി. കൃഷ്ണവാര്യർക്കുംകൂടി ഡി.ലിറ്റ് നൽകണമെന്നാവശ്യപ്പെട്ട് ഒരു പ്രമേയം അവതരിപ്പിക്കാൻപോലും ശ്രമമുണ്ടായി. സെനറ്റംഗങ്ങളിൽ ചിലരുടെ പ്രോത്സാഹനവും ചിലരുടെ മൗനവും അവർക്ക് ഊർജമേകി എന്നതും പറയാതിരിക്കാനാവില്ല. എന്നാൽ, അജണ്ടയിലില്ലാത്ത പ്രമേയത്തിന് അവതരണാനുമതി ലഭിച്ചില്ല, നാലാമതായി ബഷീറിന് ഡി.ലിറ്റ് നൽകി കാലിക്കറ്റ്.' - അദ്ദേഹം എഴുതി.

പിന്നീട് എൻവി കൃഷ്ണവാര്യർ, ജസ്റ്റിസ് വിആർ കൃഷ്ണയ്യർ, ഡോ പി.കെ വാര്യർ, എം.ടി വാസുദേവൻ നായർ എന്നിവർക്ക് ഡി ലിറ്റ് ബിരുദം നൽകി കാലിക്കറ്റ് സർവകലാശാല ആദരിച്ചെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. 

ലേഖനം ഈ ലിങ്കില്‍ വായിക്കാം 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News