പാലക്കാട്ട് ഒട്ടകത്തിന് ക്രൂരമർദനം; ആറുപേർ അറസ്റ്റിൽ

തെരുവത്ത് പള്ളി നേർച്ചയ്ക്കായി എത്തിച്ച ഒട്ടകത്തിനുനേരെയായിരുന്നു ക്രൂരമായ അതിക്രമം

Update: 2023-02-11 04:23 GMT
Editor : Shaheer | By : Web Desk
Advertising

പാലക്കാട്: മാത്തൂരിൽ ഒട്ടകത്തെ ക്രൂരമായി മർദിച്ച കേസിൽ ആറുപേർ അറസ്റ്റിൽ. ഒട്ടകത്തിന്റെ ഉടമയായ കോയമ്പത്തൂർ സ്വദേശി മണികണ്ഠൻ അടക്കമുള്ളവർക്കെതിരെയാണ് നടപടി. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

തെലങ്കാന സ്വദേശി ശ്യാം ഷിൻഡെ, മധ്യപ്രദേശ് സ്വദേശി കിഷോർ ജോഗി, മാത്തൂർ സ്വദേശികളായ അബ്ദുൾ കരീം, ഷമീർ, സെയ്ദ് മുഹമ്മദ് എന്നിവരാണ് മണികണ്ഠനൊപ്പം അറസ്റ്റിലായത്. ഒട്ടകത്തെ തെരുവത്ത് പള്ളി നേർച്ചയ്ക്കായി എത്തിച്ചതായിരുന്നു. പല്ലഞ്ചാത്തനൂരിലെ ആഘോഷം കഴിഞ്ഞ് ഒട്ടകത്തെ വാഹനത്തിൽ കയറ്റുന്നതിനിടെയാണ് ഒട്ടകത്തെ ക്രൂരമായി മർദിച്ചത്. വടികൊണ്ട് തലയ്ക്കടിച്ചായിരുന്നു മർദനം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി.

സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഒട്ടകത്തിന്റെ ഉടമ അടക്കമുള്ളവരെ കോട്ടായി പൊലീസ് അറസ്റ്റ് ചെയ്തത്.

Summary: Six people were arrested in the case of brutally beating a camel in Mathur, Palakkad

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News