ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് കെയർടേക്കർ മരിച്ചു
ടാങ്കിൽ നിന്ന് വെള്ളം ചോരുന്നത് പരിശോധിക്കുന്നതിനിടെ ദീപ കാൽ വഴുതി വീഴുകയായിരുന്നു
Update: 2024-06-29 15:49 GMT
കൊച്ചി: ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വീണ കെയർടേക്കർ മരിച്ചു. വാഴക്കാല സ്വദേശി ദീപ ജയകുമാർ (47) ആണ് മരിച്ചത്. എറണാകുളം വാഴക്കാലയിലെ ഹോസ്റ്റൽ കെട്ടിടത്തിലാണ് അപകടം.
ടാങ്കിൽ നിന്ന് വെള്ളം ചോരുന്നത് പരിശോധിക്കുന്നതിനിടെ ദീപ കാൽ വഴുതി വീഴുകയായിരുന്നു. വൈകിട്ട് നാല് മണിയോടെയാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.