ദേശീയ പതാകയെ അവഹേളിച്ചു; ആമസോൺ ഇന്ത്യക്കെതിരെ കേസെടുത്തു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് പരാതിക്കാർ

Update: 2022-11-18 01:30 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ദേശീയ പതാകയെ അവഹേളിച്ചതിന്‍റെ പേരിൽ ആമസോൺ ഇന്ത്യക്കെതിരെ തിരുവനന്തപുരം ഫോർട്ട് പൊലീസ് കേസെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് എസ്. എസ്. മനോജ് ഈ വർഷം ജനുവരി 25ന് നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

റിപബ്ലിക്ക് ദിന വിപണി ലക്ഷ്യം വച്ച് ചെരുപ്പ്, ടീ ഷർട്ട്, മിഠായി, ചുരിദാർ, സിറാമിക് കപ്പ് തുടങ്ങി വസ്തുക്കളിൽ ദേശീയ പതാക പതിച്ച് വിപണനത്തിനായി ആമസോൺ പോർട്ടലിൽ പ്രദർശിപ്പിച്ചിരുന്നു. ഇത് ദേശീയതയെ അപമാനിക്കുന്നതെന്നാണ് പരാതി

വിദേശ ഓൺലൈൻ കമ്പനികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ഇത്തരം കമ്പനികളുടെ പ്രവർത്തനം ഇന്ത്യയിൽ നിരോധിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെടുന്നു. വ്യാജ സൈറ്റുകൾ നിലനിൽക്കുന്നതിനാൽ വിൽപന നടത്തിയ വെബ്‌സൈറ്റ് ലിങ്ക് വിശദമായി പരിശോധിക്കുകയാണെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News