ഭരണഘടന ഉപയോഗിച്ച് കേന്ദ്ര സർക്കാർ ജനാധിപത്യത്തെ തകർക്കുന്നു: ദുഷ്യന്ത് ദവേ

'ഭരണഘടനാ അവകാശങ്ങളെ കുറിച്ച് പൗരൻമാർക്കുള്ള അജ്ഞത അപകടം പിടിച്ച ഒന്നാണ്'

Update: 2023-03-12 05:38 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: ഭരണഘടന ഉപയോഗിച്ച് കേന്ദ്ര സർക്കാർ ജനാധിപത്യത്തെ തകർക്കുകയാണെന്ന് പ്രമുഖ നിയമജ്ഞൻ ദുഷ്യന്ത് ദവേ. ജനാധിപത്യമില്ലാതെ ഇന്ത്യക്ക് അതിജീവിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ലോ കോളജ് പൂർവ വിദ്യാർഥികളും ടീച്ചേഴ്‌സ് അസോസിയേഷനും ചേർന്ന് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ ജനാധിപത്യമില്ലെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തിന് സംഭവിക്കാവുന്ന ദുരന്തങ്ങൾ പ്രവചിച്ച അംബേദ്കറെ പലവട്ടം ഉദ്ധരിച്ചുള്ളതായിരുന്നു ദുഷ്യന്ത് ദവേയുടെ പ്രസംഗം. ഭരണഘടനാ അവകാശങ്ങളെ കുറിച്ച് പൗരൻമാർക്കുള്ള അജ്ഞത അപകടം പിടിച്ച ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഭക്തിവേണ്ടത് ഭരണഘടനയോടാണ്. നേതാക്കളോടുമുള്ള ഭക്തി ഏകാധിപത്യത്തിലേക്ക് നയിക്കുമെന്നും ദവേ പറഞ്ഞു.

പരിപാടിയിൽ ജസ്റ്റിസ് എ കെ ജയശങ്കരന് നമ്പ്യാർ അധ്യക്ഷത വഹിച്ചു.അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണക്കുറുപ്പ്, ലോകോളജ് പ്രിൻസിപ്പൽ ബിന്ദു നമ്പ്യാർ, മുതിർന്ന അഭിഭാഷകൻ വി കെ ബീരാൻ തുടങ്ങിയവർ പങ്കെടുത്തു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News