ഇന്നും അതിശക്തമായ മഴ തുടരും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്

പടിഞ്ഞാറൻ കാറ്റിനു കേരള തീരത്ത് മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വരെ വേഗമുണ്ടാകുമെന്നു കാലാവസ്ഥാ വകുപ്പ്

Update: 2024-07-16 02:18 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് മുന്നറിയിപ്പാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി.

ഒഡിഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ ന്യൂനമർദ പാത്തിയും സ്ഥിതിചെയ്യുന്നു. ഇവയുടെ സ്വാധീനഫലമായാണ് നിലവിലെ മഴ. കോട്ടയത്ത് കാറ്റിൽ വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതിനിടെ, പടിഞ്ഞാറൻ കാറ്റിനു കേരള തീരത്ത് മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വരെ വേഗമുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

Summary: The Central Meteorological Department has warned that heavy rains to continue in the state today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News