ശബരിമലയിലെ വഴിപാട് സംബന്ധിച്ച ചെമ്പോല തന്‍റെ പക്കലുണ്ടായിരുന്നത്: അവകാശവാദവുമായി തൃശൂർ സ്വദേശി

പുരാവസ്തു ഇടനിലക്കാരൻ സന്തോഷ് വഴിയാണ് ചെമ്പോല കൈമാറിയത്. ഇത് ആർക്ക് വേണ്ടിയാണു കൊണ്ടുപോയതെന്ന് തനിക്ക് അറിയില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു

Update: 2021-10-06 02:19 GMT
Editor : Nisri MK | By : Web Desk
Advertising

ശബരിമലയിലെ വഴിപാട് സംബന്ധിച്ച ചെമ്പോല തന്‍റെ പക്കൽ ഉണ്ടായിരുന്നുവെന്ന അവകാശവാദവുമായി തൃശൂർ സ്വദേശി ഗോപാലകൃഷ്ണൻ. സിനിമകളിലേക്ക് പഴയ വസ്തുക്കള്‍ വാങ്ങുന്ന സന്തോഷിനാണ് ചെമ്പോല നല്‍കിയത് . എന്നാൽ ഇതേ ചെമ്പോല തന്നെയാണോ സന്തോഷ് മോൻസന് നൽകിയതെന്ന് അറിയില്ല. മോൻസനുമായി നേരിട്ട് ഒരിടപാടും നടത്തിയിട്ടില്ലെന്നും പുരാവസ്തു സൂക്ഷിപ്പുകാരന്‍ കൂടിയായ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പുരാവസ്തു ഇടനിലക്കാരൻ സന്തോഷ് വഴിയാണ് ചെമ്പോല കൈമാറിയത്. ഇത് ആർക്ക് വേണ്ടിയാണു കൊണ്ടുപോയതെന്ന് തനിക്ക് അറിയില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. താൻ നൽകിയത് യഥാർത്ഥ ചെമ്പോലയാണ്. എന്നാൽ ഇത് തന്നെയാണോ മോൺസന്‍റെ കയ്യിലുള്ളതെന്ന് അറിയില്ല. പുരാവസ്തു ശേഖരങ്ങൾ തൃശ്ശൂരിൽ പ്രദർശനത്തിന് വച്ചപ്പോഴായിരുന്നു ചെമ്പോല വാങ്ങിയത്. കാലപ്പഴക്കം സംബന്ധിച്ച് ഉറപ്പുണ്ടെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.

ചെമ്പോല സംബന്ധിച്ച അന്വേഷണം നടന്നാൽ ഗോപാലകൃഷ്ണന്‍റെ വെളിപ്പെടുത്തൽ നിർണായകമാകും.

Full View

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News