സി.പി.എമ്മിന്‍റെ പുതിയ സംസ്ഥാനകമ്മിറ്റി ഓഫീസിന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലയിട്ടു

  • എ.കെ.ജി സെന്‍ററിന്‍റെ എതിർവശത്ത് സി.പി.എമ്മിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമ്മിക്കുന്നത്.

Update: 2022-02-25 13:01 GMT
Advertising

പുതുതായി നിർമ്മിക്കുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസിന്‍റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു. എ.കെ.ജി സെന്‍ററിന്‍റെ എതിർവശത്ത് സി.പി.എമ്മിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമ്മിക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാണ് പുതിയ ഓഫീസെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

സർക്കാരിന്‍റെ പ്രവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനും ഉപദേശം നൽകാനും പാർട്ടി സംവിധാനം ശക്തമായി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

പൈലിങ് ജോലിയുടെ സ്വച്ച് ഓൺ കര്‍മം പി.ബി അംഗം എം.എ ബേബി നിർവ്വഹിച്ചു. കേന്ദ്ര കമ്മിറ്റിയംഗം എ.വിജയരാഘവൻ സ്വാഗതം പറഞ്ഞു. നേതാക്കളായ എ.കെ ബാലൻ, കെ.കെ ശൈലജ, ആനത്തലവട്ടം ആനന്ദൻ, എം.എം മണി, മന്ത്രിമാർ, മറ്റു പ്രമുഖർ തുടങ്ങിയർ സന്നിഹിതരായി


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News