ഉമയെ കാണാൻ മുഖ്യമന്ത്രിയെത്തി; ആരോഗ്യനിലയിൽ മികച്ച പുരോഗതിയെന്ന് അധികൃതർ
പത്ത് മിനിറ്റോളം നീണ്ട കൂടിക്കാഴ്ചക്ക് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്
Update: 2025-01-17 09:27 GMT


കൊച്ചി: പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയെ ആശുപത്രിയിൽ എത്തി സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമാതോമസിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ മുഖ്യമന്ത്രിയെ അറിയിച്ചു. ഉമാ തോമസിന് ഒരാഴ്ചക്കകം ആശുപത്രി വിടാനായേക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി ഉമാ തോമസിനെ നേരിട്ട് കണ്ട് സംസാരിച്ചത്. പത്ത് മിനിറ്റോളം നീണ്ട കൂടിക്കാഴ്ചക്ക് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. കലൂർ സ്റ്റേഡിയം അപകടത്തിൽ സാരമായി പരിക്കേറ്റ ഉമാ തോമസ് ദീർഘനാളായി ചികിത്സയിലായിരുന്നു. ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്.