'ക്ഷേമ പെൻഷൻ കുടിശ്ശിക നൽകും'; ജനകീയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി
ചട്ടത്തിന് പുറത്ത് നിന്നാണ് മുഖ്യമന്ത്രി സംസാരിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു
Update: 2024-07-10 08:49 GMT
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടികൾ ആരംഭിച്ച് സംസ്ഥാന സർക്കാർ. ക്ഷേമ പെൻഷൻ കുടിശ്ശിക നൽകുന്നതടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തി. സർക്കാർ ജീവനക്കാരുടെ ഡി.എ കൊടുത്തു തീർക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. ചട്ടത്തിന് പുറത്ത് നിന്നാണ് മുഖ്യമന്ത്രി സംസാരിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഘട്ടം ഘട്ടമായി ക്ഷേമപെൻഷൻ വർധിപ്പിക്കും, രണ്ട് ഗഡു കുടിശ്ശിക ഈ സാമ്പത്തിക വർഷം തന്നെ നൽകും, ഖാദി മേഖലയിലെ തൊഴിലാളികൾക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിക കൊടുത്തു തീർക്കും, പുതിയ നീതി സ്റ്റോറുകൾ ആരംഭിക്കും, വാതിൽപ്പടി വിതരണം പുനരാരംഭിക്കും തുടങ്ങിയ പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി നടത്തി.