ഇടുക്കി ചിന്നക്കനാലിൽ ആദിവാസി ഭൂമി സ്വകാര്യ വ്യക്തികൾ തട്ടിയെടുക്കുന്നു

വീടും സ്ഥലവും ഉപേക്ഷിച്ച് പോയ കുടുംബങ്ങളുടെ സ്ഥലങ്ങളും ഭൂമാഫിയാ വ്യാജ പണയ കൈവശപ്പെടുത്തുന്നതായും പരാതി ഉണ്ട്

Update: 2021-09-20 02:18 GMT
Editor : Midhun P | By : Web Desk
Advertising

ഇടുക്കി ചിന്നക്കനാലിൽ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുക്കാൻ സ്വകാര്യ വ്യക്തികൾ ശ്രമിക്കുന്നതായി പരാതി. ഭൂമി പണയത്തിനെടുത്ത ശേഷമാണ് തട്ടിപ്പ്. ഭൂമാഫിയക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആദിവാസി സംഘടനകൾ ആവശ്യപ്പെട്ടു.

ചിന്നക്കനാലിലെ ആദിവാസി ഭൂമി പിടിച്ചെടുക്കാൻ പുതിയ മാര്‍ഗ്ഗമാണ് ഭൂമാഫിയാ പയറ്റുന്നത്. ആദിവാസികളെ സമീപിച്ച് തുശ്ചമായ തുക നല്‍കി സ്ഥലം പണയത്തിനെടുക്കും. പിന്നീട് ഇവിടെ കൃഷി ആരംഭിക്കുന്ന ഇവർ ആദിവാസികൾക്ക് ഒരു രൂപപോലും നല്‍കില്ല. കൂടാതെ പണയത്തിന് നല്‍കിയ ഭൂമിയിലേയ്ക്ക്  ആദിവാസികള്‍ക്ക് പ്രവേശനവും നിഷേധിക്കും. ഇങ്ങനെയാണ് ആദിവാസി ഭൂമി സ്വകാര്യവ്യക്തികൾ തട്ടിയെടുക്കുന്നത് .

വീടും സ്ഥലവും ഉപേക്ഷിച്ച് പോയ കുടുംബങ്ങളുടെ സ്ഥലങ്ങളും ഭൂമാഫിയാ വ്യാജ പണയ കൈവശപ്പെടുത്തുന്നതായും പരാതി ഉണ്ട് . മുന്നൂറ്റിയൊന്ന് കോളനിയിലാണ് കയ്യേറ്റം ഏറെയും. വിഷയത്തിൽ റവന്യു വകുപ്പ് ഇടപെടണമെന്നാണ് ആദിവാസി സംഘടനകളുടെ ആവശ്യം.

Full View

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News