പൊലീസിന്‍റെ വാക്ക് കേട്ടാൽ അറപ്പുളവാകുന്നതാകരുത്: മുഖ്യമന്ത്രി

നാടിന്‍റെ സാംസ്കാരിക ഉന്നതിക്ക് അനുസരിച്ചുള്ള പോലീസ് സേനയാണ് ആവശ്യമെന്ന് മുഖ്യമന്ത്രി

Update: 2022-02-10 07:56 GMT
Advertising

കേരളാ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി. കാലം മാറിയിട്ടും പൊലീസ് സേനയിൽ വലിയ മാറ്റമുണ്ടായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ വാക്ക് കേട്ടാൽ അറപ്പുളവാകുന്നതാകരുത്. ആധുനിക പരിശീലനം ലഭിച്ചിട്ടും പഴയതിലെ ചില തികട്ടലുകളുണ്ടാകുന്നുണ്ട്. പൊതുവേ പൊലീസ് സേനയ്ക്ക് ഇത് കളങ്കമുണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ചില സബ് ഇൻസ്പെക്ടർമാർ നില വിട്ട് പ്രവർത്തിച്ചുവെന്നും അന്വേഷിച്ചപ്പോൾ ഇവർ ഒരു പ്രത്യേക കാലഘട്ടത്തിൽ പരിശീലനം നേടിയവരാണെന്ന് മനസ്സിലായെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ കാലയളവിൽ പരിശീലനം നേടിയവർ സാധാരണ നിലയിൽ നിന്ന് വ്യത്യസ്ഥമായ പെരുമാറ്റം നടത്തിയവരാണ്.  നാടിന്‍റെ സാംസ്കാരിക ഉന്നതിക്ക് അനുസരിച്ചുള്ള പോലീസ് സേനയാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News