"കലക്ടർ തീരുമാനിക്കേണ്ട": ആഹ്ലാദ പ്രകടനം ഒഴിവാക്കുന്നതില്‍ കൊല്ലം കലക്ടറെ തള്ളി മുഖ്യമന്ത്രി 

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനം പോലുള്ള കാര്യങ്ങൾ സംസ്ഥാന തലത്തിൽ തീരുമാനിക്കും.

Update: 2021-04-23 13:46 GMT
Advertising

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനം ഒഴിവാക്കാനുള്ള കൊല്ലം കലക്ടറുടെ തീരുമാനത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ആഹ്ലാദ പ്രകടനം ഒഴിവാക്കുന്നതു സംബന്ധിച്ച് ഏതെങ്കിലും കലക്ടർ തീരുമാനിക്കേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനം പോലുള്ള കാര്യങ്ങൾ സംസ്ഥാന തലത്തിൽ തീരുമാനിക്കും. രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയില്‍ മെയ് ദിന റാലിയും തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനവും ഒഴിവാക്കുമെന്നായിരുന്നു കലക്ടര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. 

അതേസമയം, മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ തീരുമാനത്തിനു മുന്നോടിയായി മത സംഘടനകളും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടികളുമായി ചർച്ച ചെയ്തിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്‍റെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് കലക്ടർ അറിയിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന വ്യാപകമായി ഇത്തരം നിയന്ത്രണങ്ങള്‍ എങ്ങനെ നടപ്പാക്കുമെന്നതില്‍ തിങ്കളാഴ്ച ചേരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News