വിഷലിപ്ത പ്രചാരണങ്ങൾക്കെതിരെ കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി
ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അടക്കം ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു
Update: 2021-09-16 16:17 GMT
പാല ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസ്താവനയെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ വിഷലിപ്ത പ്രചാരണം നടത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. ഉന്നതതല യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ജനങ്ങൾക്കിടയിൽ വിദ്വേഷവും ഭിന്നതയും സൃഷ്ടിക്കാൻ ചിലർ മനഃപൂർവം ശ്രമിക്കുന്നുണ്ടെന്നും ഇതിനെ കർശനമായി നേരിടണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. മതനിരപേക്ഷതയും സമാധാന അന്തരീക്ഷവുമുള്ള സംസ്ഥാനമാണ് കേരളമെന്നും ഇതിനെതിരെയുള്ള പ്രവർത്തനം നടത്തുന്നവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അടക്കം ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.