'വേണ്ട നടപടി സ്വീകരിക്കണം': പുള്ളാവൂർ പുഴയിലെ കട്ടൗട്ടിൽ ഇടപെട്ട് കോഴിക്കോട് കളക്ടർ

കട്ടൗട്ടിനെതിരായ പരാതിയിൽ വേണ്ട നടപടി സ്വീകരിക്കണമെന്ന് കൊടുവള്ളി നഗരസഭക്ക് കലക്ടർ നിർദേശം നൽകി

Update: 2022-11-14 07:33 GMT
Editor : rishad | By : Web Desk
Advertising

കോഴിക്കോട്: പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച ഫുട്ബോള്‍ താരങ്ങളുടെ കട്ടൗട്ടിൽ ഇടപെട്ട് കോഴിക്കോട് ജില്ലാ കലക്ടർ. കട്ടൗട്ടിനെതിരായ പരാതിയിൽ വേണ്ട നടപടി സ്വീകരിക്കണമെന്ന് കൊടുവള്ളി നഗരസഭക്ക് കലക്ടർ നിർദേശം നൽകി.

അഭിഭാഷകൻ ശ്രീജിത് പെരുമന കളക്ടർക്ക് നൽകിയ പരാതിയിലാണ് നടപടി. അതേസമയം എന്ത് നടപടിയെടുക്കണം എന്ന കാര്യത്തില്‍ കൊടുവള്ളി നഗരസഭയാണ് തീരുമാനമെടുക്കേണ്ടത്. 

പരാതിയിൽ ആവശ്യമായ തുടർ നടപടി സ്വീകരിച്ച് അക്കാര്യം പരാതിക്കാരനെ അറിയിക്കണമെന്നും റിപ്പോർട്ട് അയക്കണമെന്നുമാണ് നിർദേശം. 

ലയണൽ മെസി, നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ വമ്പൻ കട്ടൗട്ടുകൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. ഫിഫ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളില്‍ കട്ടൗട്ടുകളുടെ ചിത്രം പങ്കുവെക്കുകയും ചെയ്തിരുന്നു. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന കട്ടൗട്ടുകൾ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീജിത്ത് പെരുമന ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്. ഇതിനെതിരെ പിടിഎ റഹീം എംഎൽഎ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News