മന്ത്രി എ.കെ ശശീന്ദ്രനെതിരായ പരാതി അന്വേഷിക്കുമെന്ന് എന്‍.സി.പി

സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജിനാണ് അന്വേഷണ ചുമതല

Update: 2021-07-20 16:03 GMT
Advertising

മന്ത്രി എ.കെ ശശീന്ദ്രനെതിരായ പരാതി അന്വേഷിക്കുമെന്ന് എന്‍.സി.പി നേതൃത്വം. ഇതിനായി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജിനെ ചുമതലപ്പെടുത്തിയെന്ന് നേതൃത്വം വ്യക്തമാക്കി. 

മാത്യൂസ് ജോർജ് നാളെ കൊല്ലത്തെത്തി പരാതിക്കാരുമായി സംസാരിക്കും. കേസില്‍ നിയമനടപടി തുടരട്ടെയെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. അതേസമയം, ശശീന്ദ്രന്‍റെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്നാണ് എൻ.സി.പി നേതൃത്വത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ. 

എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗം ജി. പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രന്‍ ശ്രമിച്ചതായാണ് ആരോപണം. കൊല്ലത്തെ പ്രാദേശിക എൻ.സി.പി നേതാവിന്റെ മകള്‍ നല്‍കിയ പരാതി ഒതുക്കി തീര്‍ക്കാനായിരുന്നു മന്ത്രിയുടെ നിയമവിരുദ്ധ ഇടപെടൽ.

കുറച്ചു ദിവസം കഴിഞ്ഞ് താങ്കളെ ഒന്ന് കാണാം, അവിടെ ഒരു വിഷയമുണ്ടല്ലോ പാർട്ടിയിൽ, പ്രയാസമില്ലാത്ത രീതിയിൽ പരിഹരിക്കണം എന്ന് മന്ത്രി യുവതിയുടെ പിതാവിനെ വിളിച്ച് ആവശ്യപ്പെടുകയായിരുന്നു. മീഡിയവണ്‍ പുറത്തുവിട്ട വാര്‍ത്ത മന്ത്രി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പീഡനപരാതിയാണെന്ന് അറിഞ്ഞില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News