കുണ്ടറയിൽ നവവധുവിന് ക്രൂരപീഡനമെന്ന് പരാതി; മർദനം വിവാ​ഹം കഴിഞ്ഞ് അഞ്ചാം നാൾ

സ്ത്രീധനം ആവശ്യപ്പെട്ട് ശരീരമാസകാലം അടിക്കുകയും കടിക്കുകയും ചെയ്തു എന്നാണ് ആരോപണം

Update: 2024-12-02 01:33 GMT
Advertising

കൊല്ലം: കുണ്ടറയിൽ നവവധുവിനെ കല്യാണം കഴിഞ്ഞ് അഞ്ചാം നാൾമുതൽ ഭർത്താവ് ക്രൂരമായി മർദിക്കുന്നുവെന്ന് പരാതി. കുണ്ടറ പൊലീസ് ഭർത്താവ് നിതിനെതിരെ കേസെടുത്തു. സ്ത്രീധനം ആവശ്യപ്പെട്ട് ശരീരമാസകാലം അടിക്കുകയും കടിക്കുകയും ചെയ്തു എന്നാണ് ആരോപണം.

പരാതിയിൽ പറയുന്ന കാര്യങ്ങൾ നിതിന്റെ കുടുംബം നിഷേധിച്ചു. ആരോപണവിധേയനായ നിതിൻ സർക്കാർ ജീവനക്കാരൻ ആണ്. സ്വർ‌ണം നൽകാൻ വിസമ്മതിച്ചപ്പോളാണ് മർദനമുണ്ടായതെന്ന് യുവതി പറഞ്ഞു. യുവതിയുടെ കൈയിലും കഴുത്തിലുമടക്കം പരിക്കുകളുണ്ട്. റൂമിൽ വാതിലടച്ചായിരുന്നു മർ​ദനമുണ്ടായത്. നിതിൻ്റെ അമ്മയും, സഹോദരിയും വീട്ടിൽ ഉണ്ടായിട്ടും ഇടപെട്ടില്ലെന്നും യുവതി പറഞ്ഞു. 

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News