കോവിഡ് ചികിത്സ കിട്ടിയില്ലെന്ന് വാട്സ് ആപ്പിൽ വീഡിയോ സന്ദേശം അയച്ചയാൾ മരിച്ചു

സംഭവത്തിൽ ഡിഎംഒ റിപ്പോർട്ട് തേടി.

Update: 2021-05-13 07:18 GMT
Advertising

തൃശൂർ മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സ കിട്ടിയില്ലെന്ന് വാട്സ് ആപ്പിൽ സന്ദേശമയച്ചയാള്‍ മരിച്ചു. വാടാനപ്പള്ളി സ്വദേശി നകുലനാണ് മരിച്ചത്. സംഭവത്തിൽ ഡിഎംഒ വിശദീകരണം തേടി. 

തൃശൂർ മെഡിക്കൽ കോളജിൽ 12 വർഷമായി വ്യക്ക രോഗത്തിന് ചികിത്സയിലാണ് നകുലൻ . ശനിയാഴ്ച ഡയാലിസിസിന് എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കോവിഡ് വാർഡിൽ നകുലനെ പ്രവേശിപ്പിച്ചു. എന്നാൽ ഓക്സിജൻ നല്‍കേണ്ട ഒരു രോഗിക്ക് വേണ്ടി നകുലനെ ബെഡിൽ നിന്നും മാറ്റിയിരുന്നു. ബെഡിൽ നിന്ന് വരാന്തയിലേക്ക് മാറ്റി എന്നും ഭക്ഷണവും ചികിത്സയും ലഭിച്ചില്ല എന്നും നകുലൻ വാട്സാപ്പിലൂടെ സുഹൃത്തായ ശ്രീരാഗിന് വീഡിയോ സന്ദേശമയച്ചു.

വീഡിയോ സന്ദേശം ലഭിച്ചതിന് പിന്നാലെ ശ്രീരാഗിൻറെ സഹോദരൻ അമൽ രാജൻ മെഡിക്കൽ കോളജ് അധികൃതരെ അറിയിച്ചു. തുടർന്ന് മെഡിക്കൽ കോളജ് അധികൃതര്‍ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. അതിന് നകുലൻ നന്ദി പറയുന്ന ഓഡിയോ സന്ദേശവും ശ്രീരാഗിന് അയച്ചിരുന്നു. സൗകര്യങ്ങൾ ഒരുക്കിയിരുന്നെങ്കിലും നകുലന്റ ആരോഗ്യ നില വഷളായി. ചൊവ്വാഴ്ച രാത്രിയോടെ ഐസിയുവിൽ കിടന്ന് നകുലൻ മരിക്കുകയായിരുന്നു. സംഭവത്തിൽ ഡിഎംഒ റിപ്പോർട്ട് തേടി. മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News