അതിരിപ്പിള്ളിയിൽ പ്രദേശിക മാധ്യമ പ്രവർത്തകനെ പൊലീസ് മർദിച്ചതായി പരാതി
സംഭവത്തിൽ ചാലക്കുടി ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു
തൃശ്ശൂർ: അതിരിപ്പിള്ളിയിൽ പ്രദേശിക മാധ്യമ പ്രവർത്തകനെ അതിരപ്പിള്ളി സിഐ ആന്‍ഡ്രിക് മര്‍ദ്ദിച്ചെന്ന് പരാതി. പ്രദേശിക മാധ്യമ പ്രവർത്തകനായ റൂബിന്‍ലാലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സംഭവത്തിൽ ചാലക്കുടി ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു.ഞായർ രാത്രി റൂബിൻ ലാലിൻറെ വീട്ടിലെത്തിയ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴി മർദ്ദിച്ചു എന്നാണ് റൂബിന്റെ പരാതി.രാത്രി മുതല്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് സ്റ്റേഷനില്‍ നിര്‍ത്തിയതായും റൂബിൻ ആരോപിക്കുന്നു.അതേസമയം ഉദ്യോഗസ്ഥർ നൽകിയ പരാതിയിലായിരുന്നു റൂബിനെ കസ്റ്റഡിയിലെടുത്തത്.
ഞായർ രാവിലെ ആറാം പത്തിൽ പരിക്കേറ്റ കാട്ടുപന്നിയുടെ ദൃശ്യങ്ങൾ എടുക്കാൻ ചെന്ന റൂബിൻ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും വനഭൂമിയിലേക്ക് അതിക്രമിച്ചു കയറുകയും ചെയ്തു എന്ന് കാണിച്ചായിരുന്നു.അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ റൂബിനെ റിമാൻഡ് ചെയ്തു. മർദ്ദനമേറ്റെന്ന കാര്യം റൂബിൻ കോടതിയിലും ആവർത്തിച്ചു. തുടർന്ന് കോടതി റൂബിന്റെ മൊഴിയെടുത്തു.
ചാലക്കുടി ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പരാതിക്കാരൻ്റേയും സിഐയുടെയും മൊഴിയും രേഖപ്പെടുത്തി.