സംസ്ഥാനത്ത് ഒരു കോടി പിന്നിട്ട് സമ്പൂര്‍ണ വാക്സിനേഷന്‍

ആദ്യഡോസ് വാക്സിനേഷന്‍ 90 ശതമാനം പിന്നിട്ടു. 50,000 ഡോസ് കോവാക്സിന്‍കൂടി സംസ്ഥാനത്തെത്തി

Update: 2021-09-21 14:15 GMT
Editor : Shaheer | By : Web Desk
Advertising

സംസ്ഥാനത്തെ ഒരു കോടിയിലധികം പേര്‍ കോവിഡ് വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചു. ആദ്യ ഡോസ് വാക്സിനേഷന്‍ 90 ശതമാനവും പിന്നിട്ടു. വാക്സിനേഷന്‍ വിജയകരമായി തുടരുന്നതിനിടെ 50,000 ഡോസ് കോവാക്സിന്‍കൂടി സംസ്ഥാനത്തെത്തി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് വാക്സിനേഷന്‍ കണക്കുകള്‍ പുറത്തുവിട്ടത്.

2,41,20,256 പേര്‍ ആദ്യ ഡോസ് വാക്സിനും 1,00,90,634 പേര്‍ രണ്ടാം ഡോസ് വാക്സിനും (37.78 ശതമാനം) എടുത്തിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,42,10,890 ഡോസ് വാക്സിന്‍ ഇതിനകം നല്‍കാനായി. വയനാട്, പത്തനംതിട്ട, എറണാകുളം, തിരുവനന്തതപുരം, ഇടുക്കി എന്നീ ജില്ലകളാണ് വാക്സിനേഷനില്‍ മുന്നിലുള്ള ജില്ലകള്‍. വാക്സിനേഷന്‍ ലക്ഷ്യത്തോടടുക്കുന്നതിനിടെ പല വാക്സിനേഷന്‍ കേന്ദ്രങ്ങളിലും തിരക്കും കുറഞ്ഞിരിക്കുകയാണ്. ഇനിയും ബാക്കിയുള്ളവര്‍ എത്രയും വേഗം വാക്സിനെടുക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വാക്സിനേഷന്‍റെ കാര്യത്തില്‍ സ്ത്രീകളാണ് മുന്നിലുള്ളത്. സ്ത്രീകള്‍ 1,77,51,202 ഡോസും പുരുഷന്‍മാര്‍ 1,64,51,576 ഡോസും വാക്സിനെടുത്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും 100 ശതമാനം ആദ്യ ഡോസും 87 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 56 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്സിന്‍ നല്‍കിയിട്ടുണ്ട്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News