ആര്യാടൻ മുഹമ്മദ് അന്തരിച്ചു

വിവിധ സര്‍ക്കാരുകളില്‍ വൈദ്യുതി, വനം, ടൂറിസം, തൊഴില്‍ മന്ത്രിയായിരുന്നു

Update: 2022-09-25 06:44 GMT
Editor : Shaheer | By : Web Desk
Advertising

മലപ്പുറം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. ഇന്നു പുലർച്ചെ രണ്ടു മണിക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

മലബാറിൽ കോൺഗ്രസിന്റെ ഏറെക്കാലത്തെ കരുത്തനായ നേതാവായിരുന്നു ആര്യാടൻ. എട്ടു തവണ സ്വന്തം മണ്ഡലമായ നിലമ്പൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. വിവിധ സര്‍ക്കാരുകളില്‍ വൈദ്യുതി, വനം, ഗതാഗത, തൊഴില്‍ മന്ത്രിയുമായിരുന്നു. കോണ്‍ഗ്രസിനകത്തെ 'എ' ഗ്രൂപ്പിനായി ചാണക്യതന്ത്രങ്ങൾ ഒരുക്കിയിരുന്ന പ്രമുഖ നേതാവാണ്.

1952ലാണ് കോൺഗ്രസ് അംഗമായി രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. 1958 മുതൽ കെ.പി.സി.സി അംഗമായി. മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂനിയനുകളുടെയും പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.

1935 മേയ് 15ന് നിലമ്പൂരിലാണ് ആര്യാടന്റെ ജനനം. 1952ലാണ് കോൺഗ്രസ് അംഗമായി രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. 1958 മുതൽ കെ.പി.സി.സി അംഗമായി. മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂനിയനുകളുടെയും പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.

1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിലാണ് നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽനിന്ന് കേരള നിയമസഭയിലെത്തിയത്. 1980-82 കാലത്ത് ഇ.കെ നായനാർ മന്ത്രിസഭയിൽ തൊഴിൽ, വനം മന്ത്രിയായി. എ.കെ ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ(2004-06) വൈദ്യുതി മന്ത്രിയായും പ്രവർത്തിച്ചു.

തിരക്കഥാകൃത്തും കെ.പി.സി.സി സംസ്കാര സാഹിതി അധ്യക്ഷനുമായ ആര്യാടൻ ഷൗക്കത്ത് മകനാണ്. ഭാര്യ പി.വി മറിയുമ്മ. മറ്റു മക്കൾ: അൻസാർ ബീഗം, ഷൗക്കത്ത്, കദീജ, ഡോ. റിയാസ് അലി(പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ്). മരുമക്കൾ: ഡോ. ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ധന്‍), മുംതാസ് ബീഗം, ഡോ. ഉമ്മർ (കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി), സിമി ജലാൽ.

Summary: Veteran Congress leader Aryadan Muhammed passes away

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News