ഇന്ധന നികുതി കുറക്കാൻ കോൺഗ്രസ് ആവശ്യപ്പെടുന്നത് സംസ്ഥാനത്തിന്റെ വികസനം തടയാൻ: ഇ.പി ജയരാജൻ

ഉത്തരേന്ത്യയിൽ കർഷകർ കൃഷി ആവശ്യത്തിന് പെട്രോളും ഡീസലും ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടാണ് പച്ചക്കറികൾക്ക് വില വർധിച്ചത്. കേരളത്തിന്റെ വികസനം തടയാനാണ് കോൺഗ്രസ് കെ റെയിൽ പദ്ധതിയെ എതിർക്കുന്നത്.

Update: 2021-11-23 07:47 GMT
Advertising

സംസ്ഥാനത്തിന്റെ വികസനം തടയാനാണ് കോൺഗ്രസ് ഇന്ധനനികുതി കുറക്കാൻ ആവശ്യപ്പെടുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. കേന്ദ്രസർക്കാരിനെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധന നികുതിയിലൂടെ ലഭിക്കുന്ന പണം സംസ്ഥാന സർക്കാർ ജനങ്ങളുടെ വികസനത്തിനാണ് ഉപയോഗിക്കുന്നത്. ഇത് തടയാനാണ് ഇന്ധന നികുതി കുറക്കാൻ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധനവില വർധനവിനെതിരെ സമരം ചെയ്യാൻ കോൺഗ്രസിന് ധാർമിക അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തരേന്ത്യയിൽ കർഷകർ കൃഷി ആവശ്യത്തിന് പെട്രോളും ഡീസലും ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടാണ് പച്ചക്കറികൾക്ക് വില വർധിച്ചത്. കേരളത്തിന്റെ വികസനം തടയാനാണ് കോൺഗ്രസ് കെ റെയിൽ പദ്ധതിയെ എതിർക്കുന്നത്. കെ റെയിൽ വന്നാൽ കേരളം വിഭജിക്കപ്പെടും എന്നാണ് ആരോപണം. നിലവിൽ പുഴകളും റെയിൽപാതയും ഉണ്ടല്ലോ, എന്നിട്ടൊന്നും കേരളം വിഭജിക്കപ്പെട്ടില്ല. കോൺഗ്രസിന്റെ തലപ്പത്തുള്ളവർ അൽപ ബുദ്ധിക്കാരും ബുദ്ധിയില്ലാത്തവരുമാണ്. അവരൊന്നും വിചാരിച്ചാൽ കെ റെയിൽ പദ്ധതി തടയാനാവില്ല.

ആരുടെയെങ്കിലും അച്ചാരം വാങ്ങി വികസനം തടയാൻ വന്നാൽ കോൺഗ്രസിനെ ജനം കൈകാര്യം ചെയ്യും. ഹലാൽ വിവാദത്തിന് പിന്നിൽ ജനങ്ങളുടെ വിഭജിക്കാനുള്ള ശ്രമമാണ്. ഇതിന് പിന്നിൽ ചില ഗൂഢ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News