മെട്രോ റെയിൽ നിർമാണം; കാക്കനാട് ഇൻഫോപാർക്ക് ഐടി റോഡിലെ പനകൾ പറിച്ചുമാറ്റി തുടങ്ങി
മെട്രോ റെയിൽ നിർമാണത്തിന്റെ ഭാഗമായാണ് പനകൾ സമീപത്തെ ഐടി ക്യാംപസിലേക്ക് പറിച്ച് മാറ്റി നടുന്നത്.
Update: 2023-08-21 01:55 GMT
എറണാകുളം: കാക്കനാട് ഇൻഫോപാർക്ക് ഐ.ടി റോഡിലെ പനകൾ പറിച്ചുമാറ്റി തുടങ്ങി. മെട്രോ റെയിൽ നിർമാണത്തിന്റെ ഭാഗമായാണ് പനകൾ സമീപത്തെ ഐടി ക്യാംപസിലേക്ക് പറിച്ച് മാറ്റി നടുന്നത്. സീപോർട്ട് എയർ പോർട്ട് റോഡിലെ ചിറ്റേത്തുകര മുതൽ ഇൻഫോപാർക്ക് കവാടം വരെയുള്ള ഐടി റോഡിലെ 52 പനകളാണ് പറിച്ചുമാറ്റുന്നത്. ഇവയ്ക്ക് പത്ത് വർഷത്തിലധികം പ്രായം വരും.
മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ പിഴുതെടുത്തു ക്രെയിൻ ഉപയോഗിച്ച് ഐടി ക്യാംപസിലേക്ക് മാറ്റി നടുകയാണ് ലക്ഷ്യം. വേരുകൾക്ക് കേടു സംഭവിക്കാതെ പിഴുതെടുത്ത് മാറ്റി നടുന്ന പനകളുടെ ഓലകൾ ഒന്നര മാസത്തോളം കെട്ടിവെക്കും. പനകൾ പറിച്ചെടുക്കാനും പുതിയ സ്ഥലത്ത് വളരാനാകും വിധം നടാനും സസ്യശാസ്ത്ര വിദഗ്ധരുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. ഇടപ്പള്ളി സഹ്യാദ്രി ഗാർഡൻസിനാണ് പറിച്ചു നടാനുള്ള ചുമതല.