ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

മൂന്ന് സംസ്ഥാനങ്ങളിലും 60 മണ്ഡലങ്ങൾ വീതമാണുള്ളത്. ഇതിൽ മേഘാലയയിലും നാഗാലാൻഡിലും 69 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

Update: 2023-03-02 00:53 GMT
Meghalaya nagaland election result

election result

AddThis Website Tools
Advertising

അഗർത്തല: ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. ബി.ജെ.പി ഭരണതുടർച്ച ലക്ഷ്യംവെക്കുമ്പോൾ ഒരിക്കൽ കൈവിട്ട ഭരണം തിരിച്ചുപിടിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക.

മൂന്ന് സംസ്ഥാനങ്ങളിലും 60 മണ്ഡലങ്ങൾ വീതമാണുള്ളത്. ഇതിൽ മേഘാലയയിലും നാഗാലാൻഡിലും 69 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ത്രിപുരയിലും നാഗാലാൻഡിലും ബി.ജെ.പി സഖ്യം ഭരണം നേടുമെന്നാണ് എക്‌സിറ്റ്‌പോളുകൾ പറയുന്നത്. മേഘാലയയിൽ എൻ.പി.പി മേൽക്കൈ നേടുമെന്ന് എക്‌സിറ്റ്‌പോളുകൾ പറയുന്നു.

കോൺഗ്രസ്-സി.പി.എം സഖ്യവും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന ത്രിപുരയിലാണ് ഏറ്റവും ശക്തമായ മത്സരം നടക്കുന്നത്. ബി.ജെ.പി ഭരണം നേടുമെന്നാണ് എക്‌സിറ്റ്‌പോളുകൾ പറയുന്നതെങ്കിലും കോൺഗ്രസ്-സി.പി.എം സഖ്യം വലിയ പ്രതീക്ഷയിലാണ്.

മേഘാലയയിൽ കേവല ഭൂരിപക്ഷത്തിലേക്ക് ആരുമെത്തില്ലെന്നാണ് സൂചന. എൻ.പി.പി 26 സീറ്റുകൾ വരെ നേടുമെന്നാണ് എക്‌സിറ്റ്‌പോൾ. നാഗാലാൻഡിൽ ബി.ജെ.പി 49 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് വിവിധ എകിസ്റ്റ്‌പോളുകൾ നൽകുന്ന സൂചന.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News