കെ.എസ്.ആർ.ടി.സി ജീവനക്കാർക്കിടയിലെ കോവിഡ് വ്യാപനം; സർവീസുകൾ മുടങ്ങാൻ സാധ്യത

പൊലീസ് സേനയിലും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമുണ്ട്

Update: 2022-01-17 16:38 GMT
Editor : afsal137 | By : Web Desk
Advertising

കെ.എസ്.ആർ.ടി.സി ജീവനക്കാർക്കിടയിലെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബസ് സർവീസുകൾ മുടങ്ങാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തൽ. തിരുവനന്തപുരത്ത് 40 ൽ അധികം ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പമ്പ സർവീസ് കഴിഞ്ഞു മടങ്ങിയെത്തിയവരിലും കോവിഡ് ബാധ സ്ഥിരീകരിച്ചു. ആറ്റിങ്ങൽ യൂണിറ്റിൽ മാത്രം 10 ഡ്രൈവർമാർക്കും ഏഴ് കണ്ടക്ടർമാർക്കുമാണ് കോവിഡ് ബാധിച്ചത്.

ഇത് മൊത്തത്തിലുള്ള കെ.എസ്.ആർ.ടി.സി സർവീസിനെ ബാധിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിലെ ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം ഡിപോയിൽ 15 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

പൊലീസ് സേനയിലും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമുണ്ട്. സർക്കാർ ജീവനക്കാരിലെ കോവിഡിന്റെ അതിവ്യാപനം വിവിധ വകുപ്പുകളുടെ പ്രവർത്തനത്തെ അനിശ്ചിതത്വത്തിലാകുമോയെന്ന ആശങ്കയും പ്രകടമാണ്. ഇന്ന് സംസ്ഥാനത്ത് 224946 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്ന് മന്ത്രി വീണ ജോർജ് മുന്നറിയിപ്പു നൽകി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News