സംസ്ഥാനത്ത് കോവിഡ് അതിവേഗം പടരുന്നു; തിരുവനന്തപുരത്തും എറണാകുളത്തും രോഗവ്യാപനം രൂക്ഷം

മൂന്ന് ജില്ലകളൊഴികെ മറ്റെല്ലായിടത്തും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് പുറത്താണ്. തിരുവനന്തപുരം ജില്ലയിൽ രണ്ടിൽ ഒരാൾക്ക് രോഗബാധയെന്നാണ് സ്ഥിതി. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി 48 ആണ്.

Update: 2022-01-19 00:52 GMT
Advertising

സംസ്ഥാനത്ത് കോവിഡ് പടർന്നുപിടിക്കുന്നു. 35.27 ആണ് ചൊവ്വാഴ്ച ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിട്ടുള്ളത്.

മൂന്ന് ജില്ലകളൊഴികെ മറ്റെല്ലായിടത്തും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് പുറത്താണ്. തിരുവനന്തപുരം ജില്ലയിൽ രണ്ടിൽ ഒരാൾക്ക് രോഗബാധയെന്നാണ് സ്ഥിതി. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി 48 ആണ്. ഇവിടെ വാരാന്ത്യ ലോക്ക്‌ഡൌൺ അടക്കമുള്ള നിയന്ത്രണങ്ങൾ പരിഗണനയിലാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

സെക്രട്ടറിയേറ്റിലും തിരുവനന്തപുരം മെഡിക്കൽകോളജിലും ജീവനക്കാർക്കിടയിൽ കോവിഡ് പടരുന്നത് ആശങ്കയുയർത്തുന്നുണ്ട്. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലും കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടു. കളമശേരി മെഡിക്കൽ കോളജിലെ വിദ്യാർഥികളോട് വീട്ടിലേക്ക് മടങ്ങാൻ അധികൃതർ നിർദേശം നൽകി. കോളേജ് അടക്കുന്നത് നാളത്തെ കോവിഡ് അവലോകന യോഗം ചർച്ചചെയ്യും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News