തൃശൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷം
ഒരുമനയൂർ , കടപ്പുറം പഞ്ചായത്തിൽ 50 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
തൃശൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷം. വെങ്കിടങ്ങ് പഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 80 ശതമാനത്തിനടുത്തെത്തി. ഒരുമനയൂർ , കടപ്പുറം പഞ്ചായത്തിൽ 50 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കുഴൂരിൽ പോസിറ്റിവിറ്റി നിരക്ക് 50 ശതമാനമാണ്.
തൃശൂർ പൂരത്തിലെ നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം നാളെയുണ്ടാകും. നിയന്ത്രണങ്ങൾ അപ്രായോഗികമാണെന്ന് ജില്ലാ കലക്ടറെ അറിയിച്ചതായി തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ പറഞ്ഞു.
കോവിഡ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ തൃശൂര്‍ പൂരത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമേ പൂരത്തിന് പാസ് ലഭിക്കുകയുള്ളൂ. നേരത്തെ ഇക്കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. ഒരു ഡോസ് വാക്സിൻ എടുത്തവർ പൂരത്തിനെത്തുകയാണെങ്കിൽ ആർ.ടി. പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവായ സർട്ടിഫിക്കറ്റ് വേണം. കോവിഡ് കൂടിയ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാൻ പറ്റുന സാഹചര്യത്തിലേ ആളുകളെ അനുവദിക്കൂ.