പൊതുവഴി അടച്ച് സ്റ്റേജ് കെട്ടിയതിൽ വിജയരാഘവന്റെ ന്യായീകരണം പരാജയഭാഷ്യം; രൂക്ഷ വിമർശനവുമായി ദീപിക മുഖപ്രസംഗം

കാളവണ്ടിയുഗം കഴിഞ്ഞിട്ട് കാലം കുറേയായെന്ന് ഓർക്കണമെന്നും പരിഹാസം

Update: 2024-12-21 04:17 GMT
Editor : സനു ഹദീബ | By : Web Desk
Advertising

കൊച്ചി: സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെതിരെ ദീപിക മുഖപ്രസംഗം. വഞ്ചിയൂരിലെ സിപിഎം സമ്മേളനവുമായി ബന്ധപ്പെട്ട് റോഡിൽ സ്റ്റേജ് കെട്ടിയ സംഭവത്തിലാണ് വിമർശനം. പൊതുവഴി അടച്ച് സ്റ്റേജ് കെട്ടിയതിൽ വിജയരാഘവന്റെ ന്യായീകരണം പരാജയഭാഷ്യമെന്ന് ദീപിക മുഖപ്രസംഗം ആഞ്ഞടിച്ചു.

വിജയരാഘവൻ മാടമ്പിത്തരത്തിന്‍റെ മാസ്റ്റർ പീസ്. അഹങ്കാരത്തിന് രാഷ്‌ട്രീയക്കാരന്‍റെ മേലങ്കി ധരിക്കുന്നത് സഹിക്കാനുള്ള ബാധ്യത പൊതുജനത്തിനില്ല. കാളവണ്ടിയുഗം കഴിഞ്ഞിട്ട് കാലം കുറേയായെന്ന് ഓർക്കണമെന്നും മുഖപ്രസംഗത്തിൽ പരിഹാസം.

കാറിൽ പോകുന്നതിനെക്കുറിച്ചുള്ള വിജയരാഘവന്റെ പരാമർശങ്ങൾ ഉൾപ്പടെ എടുത്തുപറഞ്ഞുകൊണ്ടാണ് ദീപികയുടെ രൂക്ഷ വിമർശനം. പത്തും ഇരുപത്തിയഞ്ചും വാഹനങ്ങളുമായി ജനങ്ങൾക്കിടയിലൂടെ ചീറിപ്പാഞ്ഞ് പോകുന്ന സ്വന്തം നേതാവ് ഭരിക്കുന്ന നാട്ടിൽ ഇത്തരമൊരു പ്രസ്താവന ഇറക്കിവിടാൻ വിജയരാഘവനെപ്പോലുള്ളവർക്ക് ലജ്ജ തോന്നുന്നില്ല. പൊതുജനത്തിന്റെ ആധിയറിയുന്ന ഒരുത്തനും പൊതുവഴിയിൽ വേദികെട്ടി പ്രസംഗിക്കാനുള്ള തൊലിക്കട്ടി ഉണ്ടാകില്ലെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News