പത്തനംതിട്ടയിലെ സംഘർഷം; സിപിഐഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ച

എത്രയുംപെട്ടന്ന് പ്രശ്‌നങ്ങൾ പരിഹരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംസ്ഥാന നേതൃത്വം ജില്ല ഘടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്

Update: 2022-01-29 04:01 GMT
Editor : abs | By : Web Desk
Advertising

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ സിപിഐഎം - സിപിഐ ജില്ല നേതൃത്വങ്ങൾ ചർച്ച നടത്തും. സിപിഐ ജില്ല സെക്രട്ടറി എ പി ജയൻ - സിപിഐഎം സെക്രട്ടറി കെ. പി. ഉദയഭാനു എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് നീക്കം. 

അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സിപിഎം - സിപിഐ സംഘർഷത്തിൽ കലാശിച്ചത്. സംഘഷവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നു എന്നാണ് സിപിഐയുടെ ആരോപണം. സംഘർഷത്തിന് തുടക്കം കുറിച്ചത് സിപിഐ ആണെന്നായിരുന്നു സിപിഎമ്മിന്റെ വാദം. ഇടതുപക്ഷത്തിന്റെ ഐക്യത്തെ തന്നെ ചോദ്യം ചെയ്ത സംഘർഷം ഇരുപ്പാർട്ടികൾക്കും അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എത്രയുംപെട്ടന്ന് പ്രശ്‌നങ്ങൾ പരിഹരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംസ്ഥാന നേതൃത്വം ജില്ല ഘടങ്ങൾക്ക് നിർദ്ദേശം നൽകിയത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News