'രാഷ്ട്രീയതലത്തിൽ അഴിമതി അവസാനിപ്പിച്ച സർക്കാരാണിത്; എന്നാൽ, ഉദ്യോഗസ്ഥ തലത്തിൽ അഴിമതി ഉണ്ട്' എം.വി ​ഗോവിന്ദൻ

അഴിമതി നടത്തുന്ന ഒരു മന്ത്രിയും പിണറായി മന്ത്രിസഭയിൽ ഇല്ല എന്നത് ഗ്യാരണ്ടിയാണെന്നും ​ഗോവിന്ദൻ പറഞ്ഞു.

Update: 2023-07-29 06:33 GMT
Editor : anjala | By : Web Desk

എം.വി ​ഗോവിന്ദൻ

Advertising

തിരുവനന്തപുരം: ഭരണത്തിന് വേഗമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. 'നവകേരള കാലത്തെ ഭരണ നിർവഹണം' എന്ന വിഷയത്തിൽ സി.പി.എം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി.ഗോവിന്ദൻ. രാഷ്ട്രീയതലത്തിൽ അഴിമതി അവസാനിപ്പിച്ച സർക്കാരാണ് പിണറായി സർക്കാർ. എന്നാൽ, ഉദ്യോഗസ്ഥ തലത്തിൽ അഴിമതി ഉണ്ട്. അഴിമതി നടത്തുന്ന ഒരു മന്ത്രിയും പിണറായി മന്ത്രിസഭയിൽ ഇല്ല എന്നത് ഗ്യാരണ്ടിയാണെന്നും ​ഗോവിന്ദൻ പറഞ്ഞു.

ഭരണത്തിന് വേഗമില്ലെന്നും കാരണം ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയാണ്.  ഉദ്യോഗസ്ഥർക്ക് മാറാൻ മനസു വേണം. എങ്കിലേ വിവിധ സർക്കാർ പദ്ധതികളുടെ സേവനം പാവപ്പെട്ടവർക്ക് ലഭിക്കൂ. അഴിമതിയുടെ പ്രശ്നം കൈകാര്യം ചെയ്തല്ലാതെ മുന്നോട്ടു പോകാൻ ആകില്ല. സർക്കാർ ഉദ്യോഗസ്ഥരുടെ മെല്ലെ പോക്ക് അവസാനിപ്പിക്കേണ്ടതുണ്ടെന്നും എം.വി ഗോവിന്ദൻ.

ന്യായമായ കാര്യം കോടതി പറഞ്ഞാലും കൊടുക്കാൻ മനസില്ലാത്തവർ ഉണ്ട്. രാഷ്ട്രീയ അഴിമതി അവസാനിപ്പിക്കാൻ കഴിയുന്ന ഭരണ നേത‍‍ൃത്വം കേരളത്തിലുണ്ട്. ഈ സംവിധാനം ഉദ്യോഗസ്ഥ തലത്തിലേക്ക് കൂടി വ്യാപിക്കണമെന്ന് ഗോവിന്ദൻ സെമിനാറിൽ കൂട്ടി ചേർത്തു. 

Full View

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News