'ഷറഫുദ്ദീന്റെ തന്തയുടെ വകയല്ല പഞ്ചായത്ത് ഓഫീസ്'; ലീഗ് അംഗത്തിനെതിരെ സിപിഎം നേതാവിന്റെ തെറിപ്രസംഗം

ലീഗ് പഞ്ചായത്തംഗത്തിനെതിരെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി കെ പ്രേംനാഥിന്റെ തെറിപ്രസംഗം

Update: 2021-11-17 11:40 GMT
Editor : abs | By : Web Desk
Advertising

മുസ്‌ലിം ലീഗ് നേതാവും പെരുവയൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.കെ ഷറഫുദീനെതിരെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി കെ പ്രേംനാഥിന്റെ തെറിപ്രസംഗം. ഷറഫുദ്ദീൻ കഴിഞ്ഞ ദിവസം രാത്രി പഞ്ചായത്ത് ഓഫീസിലെത്തിയതുമായി ബന്ധപ്പെട്ട് യുഡിഎഫും എൽഡിഎഫും തമ്മിൽ വാക്‌പോരുണ്ടായിരുന്നു. ഇതിനിടെയാണ് ഇദ്ദേഹത്തിനെതിരെയുള്ള പ്രതിഷേധത്തിൽ പ്രേംനാഥ് അസഭ്യവർഷം നടത്തിയത്.

'ഷറഫുദ്ദീൻ എന്നു പറയുന്ന ........... (തെറിവാക്കുകൾ) മോൻ പറയുന്നത് (കാര്യങ്ങൾ) ഡിവൈഎഫ്‌ഐ നേതാക്കളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല എന്നാണ്. നാട്ടുകാരെ ബോധ്യപ്പെടുത്തേണ്ടാത്ത കാര്യം നിന്റെ തറവാട്ടു സ്വത്ത് ഓഹരി വയ്ക്കുമ്പോൾ മതി ഷംസുദ്ദീനേ എന്ന് വളരെ വിനയത്തോടെ കമ്യൂണിസ്റ്റ് പാർട്ടി മാർക്‌സിസ്റ്റ് പറയുകയാണ്. വാപ്പാന്റെ മുതൽ ഓഹരി വയ്ക്കുമ്പോൾ നാട്ടുകാരെ ബോധ്യപ്പെടുത്തേണ്ട. ബന്ധുക്കളെ ബോധ്യപ്പെടുത്തേണ്ട. ഷറഫുദ്ദീന്റെ തറവാട്ടു വകയുടെ, തന്തയുടെ വകയല്ലല്ലോ പഞ്ചായത്ത് ഓഫീസ്.' - പ്രേംനാഥ് പറഞ്ഞു. 

Full View

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു പെരുവൽ പഞ്ചായത്തിലെ പ്രശ്‌നങ്ങളുടെ തുടക്കം. പഞ്ചായത്ത് ഓഫീസിലെത്തിയ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി കെ ഷറഫുദ്ദീനെ ഡിവൈ എഫ്‌ഐ പ്രവർത്തകർ തടഞ്ഞു. അവധി ദിവസം രാത്രിയിൽ എന്തിനാണ് പഞ്ചായത്ത് ഓഫീസിൽ എത്തിയത് എന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ ചോദ്യം. കുടുംബശ്രീ തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്താനായാണ് യുഡിഎഫ് അംഗം രാത്രിയിൽ ഓഫീസിലെത്തിയ എന്നും അവര്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയും നൽകി.

എന്നാൽ പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഷറഫുദ്ദീൻ പഞ്ചായത്ത് ഓഫീസിലെത്തിയത് എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സുഹറാബിയുടെ വിശദീകരണം. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News